Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Violence Case

ഡ​​​ൽ​​​ഹി ക​​​ലാ​​​പ​​​ക്കേ​​​സ്: ഉമർ ഖാലിദിന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്രഖ്യാപിച്ച് യുഎസ് പാർലമെന്‍റ് അംഗങ്ങൾ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ക​​​ലാ​​​പ​​​ക്കേ​​​സി​​​ൽ യു​​​എ​​​പി​​​എ ചു​​​മ​​​ത്ത​​​പ്പെ​​​ട്ടു ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ജെ​​​എ​​​ൻ​​​യു മു​​​ൻ വി​​​ദ്യാ​​​ർ​​​ഥി ഉ​​​മ​​​ർ ഖാ​​​ലി​​​ദി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ.

ഉ​​​മ​​​ർ ഖാ​​​ലി​​​ദി​​​ന് ജാ​​​മ്യ​​​വും രാ​​​ജ്യാ​​​ന്ത​​​ര നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യ ന്യാ​​​യ​​​മാ​​​യ വി​​​ചാ​​​ര​​​ണ​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ വി​​​ന​​​യ് മോ​​​ഹ​​​ൻ ക്വാ​​​ത്ര​​​യ്ക്കാ​​​ണ് സെ​​​ന​​​റ്റ​​​ർ​​​മാ​​​രും കോ​​​ണ്‍ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ക​​​ത്തെ​​​ഴു​​​തി​​​യ​​​ത്.

ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി അം​​​ഗ​​​മാ​​​യ ജിം ​​​മ​​​ക്ഗ​​​വേ​​​ണ്‍ എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി വി​​​ചാ​​​ര​​​ണ​​​യി​​​ല്ലാ​​​തെ ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന ഉ​​​മ​​​ർ ഖാ​​​ലി​​​ദി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ ആ​​​ദ്യം സ​​​ന്ദ​​​ർ​​​ശി​​​ച്ചു​​​വെ​​​ന്നും ജിം ​​​പ​​​റ​​​യു​​​ന്നു.

ഉ​​​മ​​​ർ ഖാ​​​ലി​​​ദി​​​ന് യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ച​​​തി​​​നൊ​​​പ്പം ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​റാ​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ സൊ​​​ഹ്റാ​​​ൻ മം​​​ദാ​​​നി ഉ​​​മ​​​റി​​​നു ന​​​ൽ​​​കി​​​യ ക​​​ത്തും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ഉ​​​മ​​​റി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഡി​​​സം​​​ബ​​​റി​​​ൽ അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ മം​​​ദാ​​​നി അ​​​വ​​​ർ​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​ണ് ക​​​ത്ത്.

Latest News

Corehub Up